തിരുവനന്തപുരം: കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾക്കും ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും ഫയർഫോഴ്സ് നൽകുന്ന സുരക്ഷാപരിശീലന ക്ലാസുകൾ തുടങ്ങി. ഫയർഫോഴ്സ് ആസ്ഥാനത്ത് മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷനിലെ 1500 ഓളം ശുചീകരണ തൊഴിലാളികൾക്കും ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കുമാണ് ക്ലാസ്. മാലിന്യം ശേഖരിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, തരംതിരിച്ച് മാറ്റുമ്പോൾ ശ്രദ്ധിക്കേണ്ടവ, സംസ്‌കരണ പ്ലാന്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അഗ്നിസുരക്ഷാ മുൻകരുതലുകൾ, ഓടകൾ, ടണലുകൾ തുടങ്ങിയ സ്ഥലങ്ങൾ വൃത്തിയാക്കുമ്പോൾ വേണ്ട മുൻകരുതലുകൾ തുടങ്ങിയവയാണ് പരിശീലനത്തിലുള്ളത്. ഡെപ്യൂട്ടി മേയർ പി.കെ.രാജു, ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഗായത്രി ബാബു, കൗൺസിലർ അംശു വാമദേവൻ, ജില്ലാ ആർ.എഫ്.ഒ അബ്ദുൾ റഷീദ്, ജില്ലാ ഡി.എഫ്.ഒ എസ്.സൂരജ്, തിരുവനന്തപുരം സ്റ്റേഷൻ ഓഫീസർ നിതിൻരാജ്, കെ.എൻ.ഷാജി, ഫയർ ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരായ ഹരിലാൽ, ജീവൻ, വിഷ്ണുനാരായണൻ എന്നിവർ സംസാരിച്ചു. പരിശീലനം വെള്ളിയാഴ്ച സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |