വർക്കല: അയിരൂർ എം.ജി.എം മോഡൽ സ്കൂളിലെ നന്മ ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ വിജയൻ ചെട്ടിയാർക്ക് ഓക്സിജൻ സിലിണ്ടർ നൽകി.മാസങ്ങളായി ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് ആശുപത്രിയിൽ വിജയൻ ചെട്ടിയാർ കഴിയുന്നത്.ഓക്സിജന്റെ സഹായമില്ലാതെ ജീവൻ നിലനിറുത്താൻ കഴിയാത്ത സാഹചര്യമാണ്.സ്കൂൾ ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ,പ്രിൻസിപ്പൽ ഡോ.എസ്.പൂജ,എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.സജിത്ത് വിജയരാഘവൻ,വൈസ് പ്രിൻസിപ്പൽ മഞ്ചുദിവാകരൻ, പിള്ളൈ പ്രീത,നന്മ കോഓർഡിനേറ്റർ അനിത തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |