കൊച്ചി: ബൈക്ക് വാങ്ങി നൽകാൻ ആവശ്യപ്പെട്ടിട്ടും വാങ്ങിക്കൊടുക്കാത്തതിലുള്ള വിരോധം മൂലം സുഹൃത്തിനൊപ്പം ബൈക്ക് മോഷ്ടിച്ച യുവാക്കൾ പൊലീസ് പിടിയിലായി. ചേർത്തല പാണാവള്ളി സ്വദേശി അൽ റായിസ് റഹ്മാൻ(19), തൃശൂർ ചാപ്പാറ സ്വദേശി രാഹുൽ(20) എന്നിവരാണ് അറസ്റ്റിലായത്. വല്ലാർപാടം ഡി.പി വേൾഡിലെ തൊഴിലാളിയായ പുതുവൈപ്പ് സ്വദേശിയുടെ ബൈക്കാണ് മോഷ്ടിച്ചത്. ഡി.പി വേൾഡിന് സമീപത്തെ മേൽപാലത്തിനു താഴെ ബൈക്ക് പാർക്ക് ചെയ്തിരുന്നു. സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അറസറ്റ് എറണാകുളത്ത് തൊഴിലധിഷ്ടിത കോഴ്‌സ് പഠിക്കാനെത്തിയ പ്രതികൾ മുമ്പും സാമാന കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളതായി പൊലീസ് പറഞ്ഞു.
തട്ടുകട നടത്തുന്ന പിതാവിനോട് ബൈക്ക് വാങ്ങിനൽകാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും ലഭിക്കാതെ വന്നതോടെയാണ് ലൈസൻസില്ലാത്ത അൽ റായിസ് റഹ്മാനെ സുഹൃത്ത് രാഹുലുമായി ചേർന്ന് കുറ്റകൃത്യം ആസൂത്രണം ചെയ്തത്.
സംഭവദിവസം ക്ലാസിൽ കയറാതെ എറണകുളത്തിന്റെ പല ഭാഗങ്ങളിലും വാഹനമോഷണ ശ്രമം നടത്തി പരാജയപ്പെട്ടശേഷമാണ് പ്രതികൾ വല്ലാർപാടത്തെത്തിയത്. രാഹുലിന്റെ വണ്ടിയുടെ താക്കോൽ ഉപയോഗിച്ച് ബൈക്ക് സ്റ്റാർട്ടാക്കി കടത്തികൊണ്ടുപോയി. പിന്നീട് വാഹനം പലവിധം രൂപമാറ്റങ്ങൾ വരുത്തി നമ്പർ പ്ലേറ്റ് കാണാൻ പറ്റാത്ത വിധത്തിൽ വച്ചുമാണ് ഇവർ ബൈക്കിൽ സഞ്ചരിച്ചിരുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |