
ഉദിയൻകുളങ്ങര: കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവാരക്കോണം ബാലിക മന്ദിരത്തിൽ കെ.എം.മാണിയുടെ 93ാമത് ജന്മദിനം കാരുണ്യദിനമായി ആഘോഷിച്ചു. പറശാല രാജൻ അദ്ധ്യക്ഷത വഹിച്ചു. ജന്മദിന സമ്മേളനം (എം) ജില്ലാ പ്രസിഡന്റ് സഹായദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.ആർ.സുനു, പാറശാല നിയോജകമണ്ഡലം പ്രസിഡന്റ് കൂതാളി ഷാജി, യൂത്ത് ഫ്രണ്ട് (എം)ജില്ലാ പ്രസിഡന്റ് കെ.ജെ.എം.അഖിൽ ബാബു, കോവളം നിയോജകമണ്ഡലം പ്രസിഡന്റ് ബാലരാമപുരം സി.ജോയ്, ആനപ്പാറ രവി, പാലിയോട് സദാനന്ദൻ, ഡി.ശാന്തകുമാർ, ജസ്റ്റിൻ രാജ്,ഹരികുമാർ, വിജയമൂർത്തി,വെള്ളാർ ജോയ്, രാധാകൃഷ്‌ണൻ, ദിവാകരൻ നായർ,ഷിജിൽ, ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
