പ്രതിഷേധ കൂട്ടായ്മ
Thursday 07 May 2026 12:37 AM IST
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നേതൃത്വത്തിൽ പാചകവാതകവില വർദ്ധനവിനെതിരെ ഏജീസ് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് അഡ്വ.പ്രഭകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പൻ,സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനോയ് ഷാനൂർ,ദേശീയ സെക്രട്ടറി എം.വിജയ്,സംസ്ഥാന ട്രഷറർ ഹബീബ്,വൈസ് പ്രസിഡന്റ് പേരൂർക്കട മോഹനൻ,പ്രിന്റ് വേൾഡ് സുരേഷ് ജോജൻ,മാത്യു തിരുമല,സാം സീനത്ത്,ഹസൻ,സജി ഇടവിള,അറക്കൽ ബേബിച്ചാൻ തുടങ്ങിയവർ നേതൃത്വം നൽകി.