ഐ.എൻ.ടി.യു.സി പ്രതിഷേധിച്ചു

Wednesday 13 May 2026 6:51 AM IST

തിരുവനന്തപുരം: പാചക വാതകത്തിന് കുത്തനെ വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധ സമരം നടത്തി. തിരുവനന്തപുരത്ത് ജി.പി.ഒയ്ക്കു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി കെ.പി.തമ്പി കണ്ണാടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റും ദേശീയ സെക്രട്ടറിയുമായ വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജില്ലാ ഭാരവാഹികളായ പി.ബിജു,താന്നിമൂട് ഷംസുദ്ദീൻ,ജോണി ജോസ് നാലപ്പാട്ട്,പുത്തൻപള്ളി നിസാറുദ്ദീൻ,ജെ.സതികുമാരി,കെ.എം.അബ്ദുൽസലാം,ഡി.ഷുബില,നെയ്യാറ്റിൻകര സുഭാഷ്,പള്ളിക്കൽ നിസാർ തുടങ്ങിയവർ പങ്കെടുത്തു.