റോഡു തകർച്ച അന്വേഷിക്കണം : യുവരാജ് ഗോകുൽ

Wednesday 13 May 2026 1:24 AM IST

നെടുമങ്ങാട് : കോടികൾ മുടക്കിപ്പണിത പഴകുറ്റി വെമ്പായം റോഡിലെ പ്ലാവറയിൽ തകർന്ന റോഡിന്റെ ശോചനീയാവസ്ഥ നേരിൽക്കണ്ട് ബി.ജെ.പി സംസ്ഥാന വക്താവ് യുവരാജ് ഗോകുൽ.അശാസ്ത്രീയമായ നിർമ്മാണമാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്നും ഇതേക്കുറിച്ച് അന്വേഷിക്കുകയും ഉടൻ പുനർനിർമ്മിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ബി.ജെ.പി നെടുമങ്ങാട് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഉദയകുമാർ,കച്ചേരി ഏരിയ പ്രസിഡന്റ് സുരേഷ്‌കുമാർ,ഹരീഷ്‌കുമാർ,സുനിൽകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.