പഠനോപകരണ വിതരണം
Sunday 24 May 2026 1:50 AM IST
തിരുവനന്തപുരം: കേരള നാടാർ മഹാജന സംഘം കൊല്ലം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ഉപഹാരവും നൽകി. പഠനോപകരണ വിതരണോദ്ഘാടനം കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ് നിർവഹിച്ചു. വൈസ് പ്രസിഡന്റുമാരായ സി.ജോൺസൻ,കരിച്ചൽ ജയകുമാർ,ജനറൽ സെക്രട്ടറി അഡ്വ.എം.എച്ച്.ജയരാജൻ,കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ.യു.യേശുരാജ്,വൈസ് പ്രസിഡന്റ് ലജീഷ് കുമാർ,സെക്രട്ടറി ആർ.സി.രഞ്ജിത്ത്,ട്രഷറർ സിമി മനോജ്,അഡ്വ.ജിപിൻ മുണ്ടേല,ഡോ.ആന്റോ ജോർജ്,ലൂർദ് നാടാർ,കെ.കെ.അജയ് ലാൽ,സംഗീതാ സാമു തുടങ്ങിയവർ പങ്കെടുത്തു.