പരിശീലന പരിപാടി
Thursday 28 May 2026 3:02 AM IST
തിരുവനന്തപുരം: ദേശീയ സേവാഭാരതി തിരുവനന്തപുരം സംഘടിപ്പിച്ച പുനർജനി - പൊതു പ്രവർത്തകർക്കായുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം വി.മുരളീധരൻ എം.എൽ.എ നിർവഹിച്ചു. ലേ കൗൺസിൽ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റും അദ്ദേഹം വിതരണം ചെയ്തു.
ഡോ.അർജുൻ ചന്ദ്,ഡോ.ആര്യാ കൃഷ്ണൻ എന്നിവർ കൗൺസലിംഗ് പ്രോഗ്രാം നയിച്ചു. ദേശീയ സേവാഭാരതി ജില്ലാ പ്രസിഡന്റ് ബി.മനു അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ.മോഹനൻ,സംസ്ഥാന സമിതി അംഗം ഡോ.സാബു കെ.നായർ,പഴവങ്ങാടി മഹാഗണപതി ക്ഷേത്രം ചെയർമാൻ പ്രൊഫ.എസ്.വിജയകുമാർ,ആരോഗ്യം ആയാം കൺവീനർ മനുകുമാർ തുടങ്ങിയവർ സംസാരിച്ചു.