വഴിയിൽ തടഞ്ഞുനിറുത്തി യുവാവിനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ
Saturday 30 May 2026 1:25 AM IST
തിരുവനന്തപുരം: സുഹൃത്തിനെതിരെ പൊലീസിൽ പരാതി നൽകിയതിന്റെ വിരോധത്തിൽ,യുവാവിനെ ബൈക്കിലെത്തി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ പിടികൂടി. മുട്ടത്തറ പള്ളിത്തെരുവ് ടി.സി 46/450(2) വീട്ടിൽ മുഹമ്മദ് ആഷിഖ് (22),പള്ളിത്തെരുവ് ടി.സി 46/413 വീട്ടിൽ ഇർഫാൻ (21) എന്നിവരെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 21ന് വൈകിട്ട് 3ന് പള്ളിത്തെരുവ് ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം.ബൈക്കിലെത്തിയ പ്രതികൾ യുവാവിനെ അസഭ്യം പറയുകയും, ചവിട്ടി നിലത്തിടുകയും തടിക്കഷണം കൊണ്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.