തിരുവനന്തപുരം: ടെക്നോപാർക്കിലെ എല്ലാ ഐ.ടി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള കൊവിഡ് വാക്സിനേഷൻ ഈ മാസം പൂർത്തിയാകും. ഇതോടെ ഐ.ടി കമ്പനികൾക്ക് പാർക്കിൽ സാധാരണനിലയിൽ പ്രവർത്തനം പുനരാരംഭിക്കാനാവും. ടെക്നോപാർക്കിന്റെ നേതൃത്വത്തിലും കമ്പനികൾ സ്വന്തം നിലയ്ക്കും വാക്സിനേഷൻ നടത്തുന്നുണ്ട്.
തിരുവനന്തപുരം ടെക്നോപാർക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിലാണ് വാക്സിനേഷൻ പുരോഗമിക്കുന്നത്. രണ്ടുലക്ഷം ഡോസ് കൊവിഷീൽഡും 30,000 ഡോസ് സ്പുട്നിക് വി വാക്സിനുകളും ആശുപത്രി വാങ്ങി. വാക്സിനേഷനു പുറമെ സ്കൂളുകൾ കൂടി തുറക്കുന്നതോടെ കൂടുതൽ ജീവനക്കാർ തിരികെ ഓഫീസുകളിലെത്തുമെന്ന് കേരള ഐ.ടി പാർക്സ് സി.ഇ.ഒ ജോൺ എം. തോമസ് പറഞ്ഞു. ടെക്നോപാർക്കിലും വിവിധ കമ്പനികളിലും ഹൗസ്കീപ്പിംഗ്, ക്ലീനിംഗ്, സെക്യൂരിറ്റി ജോലികൾ ചെയ്യുന്നവർക്കും വാക്സിൻ നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |