തിരുവനന്തപുരം: വെട്ടുകാട് മാദ്രേ ദെ ദേവൂസ് ദേവാലയത്തിലെ ഈ വർഷത്തെ ക്രിസ്തുരാജത്വ തിരുനാൾ ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനുള്ള യോഗം ചേർന്നു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചും സർക്കാർ മാർഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലും ആഘോഷ പരിപാടികൾക്ക് രൂപംനൽകാൻ യോഗം തീരുമാനിച്ചു.
ഉത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകൾ നടത്തുന്ന അടിയന്തര പ്രവൃത്തികൾ നിർവഹിക്കുന്നതിന് വകുപ്പുകൾക്ക് നിർദ്ദേശം നൽകും. ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായി മേയർ ആര്യാ രാജേന്ദ്രൻ കഴിഞ്ഞ ദിവസം വെട്ടുകാട് പള്ളി സന്ദർശിച്ച് പള്ളി അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഡി.ആർ. അനിൽ, ജമീലാ ശ്രീധരൻ, ജിഷാജോൺ, എസ്.എം. ബഷീർ, ഇടവക വികാരി, മറ്റ് ഭാരവാഹികൾ, നഗരസഭാ ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |