ശ്രീകാര്യം: ഞാണ്ടൂർക്കോണം സൗഹൃദയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഞാണ്ടൂർക്കോണം സൗഹൃദ വെൽഫെയർ അസോസിയേഷൻ, ബെഥസ്ദാ മെഡിക്ലിനിക്ക്, പി.എം.എസ് ഡെന്റൽ കോളേജ്, ഡാേ. അഗർവാൾ ഐ ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എം.കെ. അജയകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബി. ഉണ്ണിക്കൃഷ്ണൻ നായർ അദ്ധ്യക്ഷനായിരുന്നു. അസോസിയേഷൻ സെക്രട്ടറി സുരേഷ് കുമാർ, ഫ്രാറ്റ് ശ്രീകാര്യം മേഖലാ പ്രസിഡന്റ് കരിയം വിജയകുമാർ, സൗഹൃദ രക്ഷാധികാരി അജി ആമ്പാടി, മഹിളാ സമാജം പ്രസിഡന്റ് പത്മജ ഗ്ലാഡിസ്, വത്സല എന്നിവർ സംസാരിച്ചു. നൂറിലേറെ പേർ ക്യാമ്പിൽ പങ്കെടുത്തു. ഭാരവാഹികളായ ചെറിയാൻ ജോൺ, വിക്രമൻ പിള്ള, ജയകുമാർ, സുന്ദരേശൻ നായർ, വി. രവീന്ദ്രൻ, ഗിരിജ റോളൻസ്, അഡ്വ. രഞ്ജിനി, സുധ, രാജലക്ഷ്മി, പ്രീത, ജയകുമാരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |