കഴക്കൂട്ടം: അണ്ടൂർക്കോണം പഞ്ചായത്തിലെ കൊയ്ത്തൂർകോണം, വെള്ളൂർ വാർഡുകളിൽ കൂടി റോഡ് കടന്നുപോകുന്ന പുതിയ തേക്കട - മംഗലപുരം റിംഗ് റോഡ് നിർമ്മാണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. സ്ഥലമേറ്റെടുക്കുന്ന പ്രദേശത്തെ വീടുകളും കൃഷിഭൂമിയും നഷ്ടപ്പെടുമെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളൂർ, കൊയ്ത്തൂർകോണം വാർഡുകളിൽ നിന്ന് 108 ഏക്കറോളം ഭൂമി എടുക്കുന്നതിനെതിരെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. യോഗത്തിൽ ആക്ഷൻ കൗൺസിൽ ചെയർമാൻ എം. മുനീർ അദ്ധ്യക്ഷത വഹിച്ചു സി. സ്മിത നാട്ടുകാരുടെ പരാതികൾ കത്തുകളായി അയയ്ക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ അർച്ചന, പ്രവീൺ, എം. സുധീർ, ബിജുകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |