കിളിമാനൂർ:സി.പി.എം കിളിമാനൂർ ഏരിയ സമ്മേളനം നാളെ കിളിമാനൂർ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കും.27 ന് വൈകിട്ട് 4.30 ന് പതാക - കൊടിമര,ബാനർ ജാഥകൾ പാപ്പാല,മടവൂർ,മഞ്ഞപ്പാറ എന്നിവിടങ്ങളിൽ നിന്ന് തുടങ്ങും.28 ന് രാവിലെ 10ന് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി വിവിധ സെമിനാറുകൾ നടന്നു.'എണ്ണവിലയും കേന്ദ്രസംസ്ഥാന നികുതികളും പ്രചാരവേലയുടെ ഉള്ളുകള്ളികൾ ' - സെമിനാർ കേന്ദ്രകമ്മിറ്റി അംഗം ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.പി. മുരളി,ഏരിയ സെക്രട്ടറി എസ്.ജയചന്ദ്രൻ,കവി വിനോദ് വൈശാഖി,എസ്.പ്രദീപ്കുമാർ,എം.ഷാജഹാൻ,എസ്. രഘുനാഥൻ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ മടത്തറ സുഗതന്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. യുവജന സെമിനാർ ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |