തിരുവനന്തപുരം: ജില്ലാ ജയിലിൽ തടവുകാരെ കാണാനെത്തുന്നവർക്കായി സന്ദർശക വിശ്രമകേന്ദ്രം തുറന്നു.മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജയിൽ ഡി.ഐ.ജി എസ്.സന്തോഷ്, ദക്ഷിണമേഖല ഡി.ഐ.ജി & ഡയറക്ടർ പി.അജയകുമാർ, തിരുവനന്തപുരം സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം ജോയിന്റ് സൂപ്രണ്ട് ഡി,സത്യരാജ്,ജില്ലാജയിൽ സൂപ്രണ്ട് ബിനോദ് ജോർജ്, ബി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ബൈജു.ബി,സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട്.എ.അൽഷാൻ, ചലച്ചിത്ര- സീരിയൽ നടി യമുനാ ദേവൻ, കെ.ജെ.ഇ.ഒ.എ സംസ്ഥാന കമ്മിറ്റി ട്രഷറർ ഇസിദോർ ജോയ്,കെ.ജെ.എസ്.ഒ.എ മേഖലാ കമ്മിറ്റി സെക്രട്ടറി രഞ്ജുനാഥ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |