തിരുവനന്തപുരം: കെ.എ.എസ് നേടിയതിനെ തുടർന്ന് ഗ്രാമവികസന വകുപ്പിൽ നിന്ന് വിടുതൽ നേടിയ ജീവനക്കാർക്ക് അനുമോദനവും യാത്രഅയപ്പും നൽകി.തിരുവനന്തപുരം നന്തൻകോട് സ്വരാജ് ഭവനിൽ നടന്ന ചടങ്ങ് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും ഗ്രാമവികസന കമ്മിഷണറുമായ ഡി. ബാലമുരളി ഉദ്ഘാടനം ചെയ്തു. അഡിഷണൽ ഡെവലപ്മെന്റ് കമ്മിഷണർ വി.എസ്. സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.
അഡിഷണൽ ഡെവലപ്മെന്റ് കമ്മിഷണർമാരായ കെ. വനജകുമാരി, കെ.എസ്. അബ്ദുൽ സലീം, പി.ഡി. ഫിലിപ്പ്, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എച്ച്. നജീബ്, ജോയിന്റ് ഡെവലപ്മെന്റ് കമ്മിഷണർ ജി. കൃഷ്ണകുമാർ, സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് കെ. ഗീതമ്മ എന്നിവർ സംസാരിച്ചു. കെ.എ.എസ് നേടിയവർക്കായി എ.ഡി.സി ഇ.ടി.രാകേഷ്, ഡോക്ടറേറ്റ് നേടിയ ഡി.ഡി.സി പി.കെ. അനൂപ് എന്നിവർ മറുപടി പ്രസംഗം നടത്തി. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് സി.കെ. ദുർഗാദാസ് നന്ദി പറഞ്ഞു. ഗ്രാമവികസന കമ്മിഷണറേറ്റ്, തൊഴിലുറപ്പ് മിഷൻ, സംസ്ഥാന ശുചിത്വ മിഷൻ, കെ.എസ്.ആർ.ഡി.എ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |