തിരുവനന്തപുരം : കൊവിഡിനെതിരെ നാടൊന്നാകെ വാക്സിനിലൂടെ പ്രതിരോധം തീർക്കുമ്പോൾ നഗരത്തിൽ ഒരു ഡോസ് പോലും എടുക്കാത്ത 12349 പേർ. ഇന്നലെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മേയർ ആര്യ രാജേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കൊവാക്സിൻ എടുത്ത 8108 പേർക്ക് രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയം കഴിഞ്ഞു. 58571 പേർക്ക് കൊവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയവും അതിക്രമിച്ചു. സർക്കാർ നിർദ്ദേശ പ്രകാരം കോർപ്പറേഷൻ നടത്തിയ വിവരശേഖരണത്തിന്റെ ഭാഗമായാണ് ഇത് സംബന്ധിച്ച് കണക്കെടുത്തത്. വാർഡ് തിരിച്ചുള്ള ഇവരുടെ പട്ടിക കൗൺസിലർമാർക്ക് കൈമാറി. കൗൺസിലർ തങ്ങളുടെ വാർഡുകളിലുള്ളവരെ ബന്ധപ്പെട്ട് വാക്സിൻ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും മേയർ പറഞ്ഞു.ആരോഗ്യകാരണങ്ങളാൽ ഇതുവരെ ഒരു ഡോസ് പോലും എടുക്കാത്തവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കും. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കോപ്പറേഷൻ നടപടികൾ ശക്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |