തിരുവനന്തപുരം:എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന താത്കാലിക ജോലിചെയ്തവരും പിന്നീട് പിരിച്ചുവിട്ടവരുമായ ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തണെന്നാവശ്യപ്പെട്ട് സംയുക്ത കൂട്ടായ്മയുടെ (ടി.ബി.എസ്.കെ) നേതൃത്വത്തിൽ 17ന് സെക്രട്ടേറിയറ്റ് മാർച്ചും അനിശ്ചിതകാല നിരാഹാരവും നടത്തും.
ഡി.എ.ഡബ്ള്യു.എഫ്, ഡി.എ.പി.സി,ആർ.വി.എസ്,ഡി.എ.പി.എൽ തുടങ്ങി ബ്ലൈൻഡിന്റെയും ഡെഫിന്റെയും വിവിധ സംഘടനകൾ സംയുക്തമായാണ് പ്രതിഷേധിക്കുന്നത്. സർക്കാരിൽനിന്ന് അനുകൂല നിലപാടുണ്ടാകുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ടി.ബി.എസ്.കെ ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |