SignIn
Kerala Kaumudi Online
Thursday, 19 September 2024 11.17 PM IST

സി.പി.ഐ മുന്നോട്ടുവയ്ക്കുന്നത് കോൺഗ്രസ് അടക്കമുള്ള ദേശീയ ജനാധിപത്യ ബദൽ : സി.ദിവാകരൻ

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം:നരേന്ദ്രമോദി സർക്കാരിനെ അധികാരത്തിൽ നിന്നുപുറത്താക്കാൻ കോൺഗ്രസ് അടക്കമുള്ള ദേശീയ ജനാധിപത്യ ബദൽ എന്ന മുദ്രാവാക്യമാണ് സി.പി.ഐ മുന്നോട്ടുവയ്ക്കുന്നതെന്ന് മുൻമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായ സി. ദിവാകരൻ പറഞ്ഞു.സി.പി.ഐ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രചരണജാഥ മേട്ടുക്കട കണ്ണേറ്റുമുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ടുപിൻവലിക്കൽ,പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി വിൽക്കൽ,ബാങ്കുകളിൽനിന്ന് കുത്തകകൾ എടുത്ത ആറു ലക്ഷം കോടി രൂപ എഴുതിത്തള്ളൽ എന്നീ നടപടികളുടെ ഭാഗമായി ഇന്ത്യ കരകയറാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്.കാർഷികരംഗത്തെ പ്രശ്നം പരിഹരിക്കുന്നതിനുപകരം കാർഷികമേഖലയെ മൊത്തമായി ബഹുരാഷ്ട്ര കുത്തകകളെ ഏല്പിക്കാനുള്ള നീക്കത്തിനെതിരെ ഇന്ത്യയിലെ കർഷകർ നടത്തിയ സമരം സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
എം.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മുരളി പ്രതാപ് നയിക്കുന്ന ജാഥയിൽ അഡ്വ. കുര്യാത്തി മോഹനൻ, അഡ്വ. രാഖി രവികുമാർ, തമ്പാന്നൂർ മധു, ശിവകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.