തിരുവനന്തപുരം: കെ.റെയിൽ വേണ്ട കേരളം മതിയെന്ന മുദ്രാവാക്യമുയർത്തി കെ.പി.സി.സി ആഹ്വാനം ചെയ്ത പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി 7ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.രാവിലെ 10.30ന് മ്യൂസിയം ജംഗ്ഷനിൽനിന്ന് മാർച്ച് ആരംഭിക്കും.മാർച്ചിൽ പങ്കെടുക്കാൻ വരുന്ന പ്രവർത്തകർ മ്യൂസിയത്തെ 3 പോയിന്റുകളിൽ കേന്ദ്രീകരിച്ചശേഷമാണ് ജാഥയിൽ അണിചേരുക. മ്യൂസിയം ആർ.കെ.വി റോഡിൽ വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, കഴക്കൂട്ടം,മ്യൂസിയം നന്ദാവനം റോഡിൽ പാറശാല, നെയ്യാറ്റിൻകര, കോവളം, കാട്ടാക്കട,വെള്ളയമ്പലംമ്യൂസിയം റോഡിന്റെ ഇടതു ഭാഗത്ത് വർക്കല, ചിറയിൻകീഴ്, വാമനപുരം, ആറ്റിങ്ങൽ,നെടുമങ്ങാട്, അരുവിക്കര എന്നീ നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ അണിനിരക്കും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി.മാർച്ച് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി നേതാക്കളും എം.പിമാരും എം.എൽ.എമാരും മാർച്ചിനെ അഭിസംബാധന ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |