തിരുവനന്തപുരം:സ്വാതിതിരുനാൾ സംഗീതസഭയുടെ ആഭിമുഖ്യത്തിൽ ചിത്തിരതിരുനാൾ സംഗീത കോളേജിൽ നടക്കുന്ന കർണാടകസംഗീതം,വായ്പാട്ട്, വയലിൻ,വീണ, മൃദംഗം എന്നിവയിൽ ഗാനവിശാരദ് കോഴ്സിനും വായ്പാട്ടിൽ ഗാനവിഭൂഷൺ കോഴ്സിനും രാഗം-താനം-പല്ലവിയിൽ വിദഗ്ദ്ധ പരിശീലനത്തിനും അപേക്ഷ ക്ഷണിച്ചു.സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്കും സർക്കാരുദ്യോഗസ്ഥർക്കും സൗകര്യപ്രദമായ വിധത്തിൽ ക്ലാസ് സമയം ക്രമീകരിച്ചതായി സംഗീതസഭ സെക്രട്ടറി കെ.എൻ. ശ്രീകുമാർ അറിയിച്ചു. ഗാനഭൂഷണം,മ്യൂസിക് ബി.എ അല്ലെങ്കിൽ ബി.പി.എ,ഗാനപ്രവീണ എന്നിവ പാസ്സായവർക്കും മ്യൂസിക് എം.എ., എം.പി.എ എന്നിവ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും കച്ചേരികൾ പാടുന്നവർക്കും രാഗം-താനം-പല്ലവി കോഴ്സിന് അപേക്ഷിക്കാം.അപേക്ഷാഫോറങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും കാർത്തികതിരുനാൾ തിയേറ്ററിലെ ഓഫീസിൽ ബന്ധപ്പെടണം. പൂരിപ്പിച്ച അപേക്ഷാഫോറം 21ന് മുമ്പായി സംഗീതസഭാ ഓഫീസിൽ ലഭിച്ചിരിക്കണം.ഫോൺ: 0471-2471335, 9447470842.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |