SignIn
Kerala Kaumudi Online
Thursday, 19 September 2024 9.10 AM IST

ബാലസംഘം വേനൽതുമ്പികൾ പര്യടനം തുടരുന്നു

Increase Font Size Decrease Font Size Print Page
venal-thumbi-kalajatha

കല്ലമ്പലം: ബാലസംഘം വേനൽതുമ്പികൾ കിളിമാനൂർ ഏരിയായിൽ പര്യടനം തുടരുന്നു. കഴിഞ്ഞദിവസം പള്ളിക്കൽ, നാവായിക്കുളം മേഖലകളിലെ ബാലോത്സവങ്ങളിലാണ് പരിപാടി അവതരിപ്പിച്ചത്. പള്ളിക്കൽ മേഖലാ കമ്മിറ്റിയുടെ ബാലോത്സവം മടവൂർ ഇ.എം.എസ് സ്പോർട്സ് ക്ലബിൽ ജില്ലാ രക്ഷാധികാരി മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. മേഖലാ കൺവീനർ എസ്.എസ്. ബിജു അദ്ധ്യക്ഷനായി.

രക്ഷാധികാരികളായ സജീബ് ഹാഷിം, എം.ഹസീന തുടങ്ങിയവർ സംസാരിച്ചു. സോമസുന്ദരംപിള്ള സ്വാ​ഗതവും ഷീബ നന്ദിയും പറഞ്ഞു. തുമ്പികളുടെ കലാജാഥയ്ക്ക് പുറമേ മേഖലയിലെ ബാലസംഘം കൂട്ടുകാരുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. നാവായിക്കുളം മേഖലയിലെ ബാലോത്സവവും കലാജാഥയും മേനാപ്പാറ ലയൺസ് ക്ലബ് ഹാളിൽ ജില്ലാപഞ്ചായത്തം​ഗം പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അദ്ധ്യക്ഷനായി. രക്ഷാധികാരികളായ ജി.രാജു, എസ്.ഹരിഹരൻ പിള്ള, ഐഷാ അഹമ്മദ്, സലിംകുമാർ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.