തിരുവനന്തപുരം: സി.ഐ.ടി.യു സ്ഥാപകദിനത്തോടനുബന്ധിച്ച് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലയിൽ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജില്ലയിലെ 83 മേഖലാ കേന്ദ്രങ്ങളിൽ രാവിലെ പതാക ഉയർത്തി വർഗീയ വിരുദ്ധ പ്രതിജ്ഞയെടുത്തു. മെഡിക്കൽ കോളേജിൽ നടന്ന രക്തദാനക്യാമ്പ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.ജയൻ ബാബു ഉദ്ഘാടനം ചെയ്തു.യൂണിയൻ ജനറൽ സെക്രട്ടറി എൻ.സുന്ദരം പിള്ള അദ്ധ്യക്ഷത വഹിച്ചു.നഗരസഭയുടെ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിൽ, ടി.എൽ.ബൈജു എന്നിവർ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന ശുചീകരണ യജ്ഞങ്ങൾ എൻ.സുന്ദരം പിള്ള, വി.കേശവൻകുട്ടി, കരമന മൈദീന, എൻ.വിജയകുമാർ, പി.രാജേന്ദ്രൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |