SignIn
Kerala Kaumudi Online
Friday, 20 September 2024 9.18 AM IST

നഗരസഭ ഹെൽത്ത് വിഭാഗം ചാലയിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വൻശേഖരം പിടിച്ചെടുത്തു

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം: ചാലയിലെ മൊത്ത വ്യാപാര സ്ഥാപങ്ങളിൽ നഗരസഭ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്, നോൺ വോവൺ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ചാലയിലെ ഒരു സ്ഥാപനത്തിൽ നിന്നും 47.8 കിലോഗ്രാം നിരോധിത തെർമ്മോകോൾ ഉത്പന്നങ്ങളും, 222 കിലോഗ്രാം നിരോധിത നോൺ വോവൺ ഉത്പന്നങ്ങളും, 176.9 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും പിടിച്ചെടുത്തു.

തുടർന്ന് കുര്യാത്തി ഗവൺമെന്റ് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് 5331 കിലോ പേപ്പർ കപ്പ്, 480 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗ്, 140 കിലോഗ്രാം നിരോധിത തെർമ്മോകോൾ, 230 കിലോ പ്ലാസ്റ്റിക് കപ്പ് എന്നിവയും പിടികൂടി.

നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരോടൊപ്പം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. നിരോധിത ഉത്പന്നങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഹെൽത്ത് ഓഫീസർ,സൂപ്പർവൈസർമാർ,​ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെൽത്ത് വിഭാഗം അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.