തിരുവനന്തപുരം: ജൂനിയർ ഡോക്ടർ, കെമിസ്റ്റ്സ്, പാത്തോളജിസ്റ്റ്, മൈക്രോ ബയോളജിസ്റ്റ്, ലബോറട്ടറി വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ്മയായ ഫോറം ഒഫ് മെഡിക്കൽ ലബോറട്ടറി പ്രൊഫഷണൽസിന്റെ വാർഷികത്തോടനുബന്ധിച്ച് നടത്തിയ സയിന്റിഫിക്ക് സെമിനാർ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.ചെയർമാൻ കെ.ബി. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ലബോറട്ടറി മേഖലയിലെ സ്തുത്യർഹമായ സേവനത്തിന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ചീഫ് കൺസൾട്ടന്റ് ബി. പത്മാവതി അമ്മയ്ക്ക് ലബോറട്ടറി എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. അഡ്വ.വി.എസ്. ശിവകുമാർ,ഡോ. എസ്. സുനിജ,ഡോ. ജി.വി. ഹരി,വി. രഘുരാജ്, ഡോ. എം. പ്രദീപ് കുമാർ, ടി. ഗോപകുമാർ, സുരേഷ് ചന്ദ്രശേഖരൻ, ശിവകുമാർ, വേണുഗോപാൽ, ജി.കെ. ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |