SignIn
Kerala Kaumudi Online
Monday, 23 September 2024 11.47 PM IST

സി.പി.ഐ സമ്മേളന ലഹരിയിൽ നെടുമങ്ങാട്

Increase Font Size Decrease Font Size Print Page
photo1

നെടുമങ്ങാട് : സി.പി.ഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സാംസ്കാരിക സമ്മേളനം ഇന്നലെ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്‌തതോടെ നെടുമങ്ങാട് സമ്മേളന ലഹരിയിലായി. നെടുമങ്ങാട് ചന്തമുക്കിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. കോർപ്പറേറ്റ് മൂലധന ശക്തികൾ ഇന്ത്യൻ ജനതയുടെ പൊതു സ്വത്തുക്കൾ പിടിച്ചടക്കുകയാണെന്നും ഈഘട്ടത്തിൽ ഇടതുപക്ഷ ബദൽ അനിവാര്യമെന്നും അനിൽ പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വിപി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.യുവകലാ സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാൻ അരുൺ.കെ.എസ്,ജനറൽ കൺവീനർ പാട്ടത്തിൽ ഷെരീഫ്, ജില്ലാ കൗൺസിൽ അംഗം വിബി ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ, മുരുകൻ കാട്ടാക്കട, വി.സി.അഭിലാഷ്, എൻ.കെ കിഷോർ,വെള്ളനാട് രാമചന്ദ്രൻ,രാധാകൃഷ്ണൻ കുന്നുംപുറം എന്നിവർ സംസാരിച്ചു. കലാ-സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അസീം താന്നിമൂട്, നോവലിസ്റ്റ് വി.ഷിനിലാൽ,ചരിത്രകാരൻ ഇരിഞ്ചയം രവി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ജാഥകൾ ഇന്നെത്തും, വൈകിട്ട് പൊതുസമ്മേളനം.

സമ്മേളന നഗരിയിലേക്കായി വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പതാക,ബാനർ,കൊടിമരം,ദീപശിഖ ജാഥകൾ ഇന്ന് വൈകിട്ട് 5ന് നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ ജാഥകൾ സംഗമിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.ദേശീയ കൗൺസിൽ അംഗം കെ.പി.രാജേന്ദ്രൻ, മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ, എക്സിക്യുട്ടീവ് അംഗം സി.ദിവാകരൻ തുടങ്ങിയവർ പങ്കെടുക്കും.

പ്രതിനിധി സമ്മേളനം നാളെ


ശനിയാഴ്ച രാവിലെ 10ന് നെടുമങ്ങാട് ധനലക്ഷ്മി ആഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മായിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, എക്‌സിക്യൂട്ടീവ് അംഗം സി.ദിവാകരൻ തുടങ്ങിയവർ പങ്കെടുക്കും. ഞായറാഴ്ച സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു, ദേശീയ കൗൺസിൽ അംഗം എൻ.രാജൻ എന്നിവർ അഭിവാദ്യം ചെയ്യും. 17 മണ്ഡലങ്ങളിൽ നിന്നായി 365 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.