തിരുവനന്തപുരം: ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ 17ന് ആവണി പിറവിയോടനുബന്ധിച്ച് കുടുംബ ഐശ്വര്യത്തിനും, ധന-വിദ്യാഭ്യാസ പുരോഗതിക്കുമായി ചേന്തി ശ്രീനാരായണ ഗുരു ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തും.മുൻകൂട്ടി പേരും,നക്ഷത്രവും രജിസ്റ്റർ ചെയ്തവർക്കായാണ് പൂജ ക്രമീകരിച്ചിരിക്കുന്നത്. സ്വാമി ശങ്കരാനാന്ദ മുഖ്യകാർമ്മികത്വം വഹിക്കും. നിലയം രക്ഷാധികാരി ചേന്തി അനിൽ,പ്രസിഡന്റ് ജേക്കബ് കെ.ഏബ്രഹാം,ജോയിന്റ് സെക്രട്ടറി ആർട്ടിസ്റ്റ് സുനിൽ കുമാർ, പി.ശശി ബാലൻ,കല്ലമ്പള്ളി എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് കെ.സദാനന്ദൻ, എസ്.അനിൽ കുമാർ,പപ്പൻ, കല്ലമ്പള്ളി മോഹനൻ, എം.വിജയകുമാർ,കെ.സുരേന്ദ്രൻ നായർ, എസ്.ഉത്തമൻ തുടങ്ങിയവർ നേതൃത്വം നൽകും.ഗുരുപൂജക്ക് ശേഷം സായാഹ്ന ഭക്ഷണം ഉണ്ടായിരിക്കുമെന്ന് ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം സെക്രട്ടറി ടി.ശശിധരൻ കോൺട്രാക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |