തിരുവനന്തപുരം: ഹൗസിംഗ് ബോർഡ് എംപ്ലോയീസ് സഹകരണ സംഘം കഴിഞ്ഞ നാല് മാസമായി ഭരണ സ്തംഭനത്തിലാണെന്ന് ഹൗസിംഗ് ബോർഡ് പെൻഷണേഴ്സ് സംയുക്ത സമിതി കൺവീനർ കെ.രവീന്ദ്രൻ നായർ പറഞ്ഞു. പുതിയ ഭരണ സമിതിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നടത്താതെയാണ് ഭരണസമിതി പിരിഞ്ഞത്. സർക്കാർ അഡ്മിനിസ്ട്രേറ്ററെയോ അഡ്മിനിസ്ട്രേസ്റ്റീവ് കമ്മിറ്റിയേയോ നിയമിച്ചിട്ടില്ല. സംഘത്തിൽ പണമിടപാടുകളും നടക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൗസിംഗ് ബോർഡിലെ പെൻഷണേഴ്സ് സംഘടനകൾ സഹകരണ മന്ത്രി,സഹകരണ വകുപ്പ് സെക്രട്ടറി, രജിസ്ട്രാർ, അസി.രജിസ്ട്രാർ തുടങ്ങിയവർക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |