തിരുവനന്തപുരം:കോടതി വിധി മറികടന്ന് മെഡിക്കൽ ഡീകാറ്റഗറൈസ് ജീവനക്കാരെ നിയമിക്കുന്നതിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ട്രെയിനുകളിലെ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ റെയിൽവേ ഡിവിഷണൽ ഒാഫീസിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസസമരം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് പി.കെ.മുരളീധരൻ,അസോസിയേഷൻ നേതാക്കളായ എം.എം.റോളി,പി.എൻ.സോമൻ,സി.എസ്.കിഷോർ,ജി.ശ്രീകണ്ഠൻ, ആർ.നാഗരാജൻ, ആർ.എസ്.അനിൽ, കെ.പി.വർഗ്ഗീസ്, പി.കെ.വിശ്വവൽസലൻ,ബിജുജോർജ്ജ്,എൻ.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജെ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |