തിരുവനന്തപുരം : കേരള നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ ജില്ലാ കമ്മിറ്റി യോഗം ചേർന്നു.സംസ്ഥാന ജനറൽ സെക്രട്ടറി പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ആലുവിള അജിത്ത് അദ്ധ്യക്ഷത വഹിച്ചു. 26ന് ഉച്ചയ്ക്ക് 2ന് പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിൽ സംഘടിപ്പിക്കുന്ന ഭരണഘടന സംരക്ഷണ സമ്മേളനവും വനിതാ സംഗമവും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.ഏകോപനത്തിനായി ലൈലാ മുഹമ്മദ് കുഞ്ഞ് ചെയർപേഴ്സണായും ചിത്രാദേവി ജനറൽ കൺവീനറായും കമ്മിറ്റി രൂപീകരിച്ചു.വണ്ടിത്തടം മധു,കെ.എം.ദാസ്,ആറ്റുകാൽ സുഭാഷ് ബോസ്,വൈ.ലോറൻസ്,ടി.പി.കുഞ്ഞുമോൻ,മുരുകേശൻ പിള്ള,സുരേഷ് കുന്നത്ത്,രഞ്ജിത്ത് പനയമുട്ടം,ചൊവ്വര സുനിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |