SignIn
Kerala Kaumudi Online
Friday, 20 September 2024 11.30 PM IST

ഭാരത് ഭവൻ വിവർത്തന അവാർഡ് വിതരണം

Increase Font Size Decrease Font Size Print Page
bharatbhavan-award

തിരുവനന്തപുരം:സംസ്ഥാന സാംസ്കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവന്റെ വിവർത്തന അവാർഡുകൾ വിതരണം ചെയ്തു.ഭാരത് ഭവൻ മണ്ണരങ്ങ് ഓപ്പൺ എയർ തിയേറ്ററിൽ നടന്ന ചടങ്ങ് ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.സമഗ്ര സംഭാവനയ്ക്കുള്ള വിവർത്തനരത്ന അവാർഡ് ഡോ.ആർസു, വിവർത്തനരത്ന പുരസ്കാരം പയ്യന്നൂർ കുഞ്ഞിരാമൻ, 2020ലെ വിവർത്തനരത്ന പുരസ്‌കാരം കെ.ആർ.മല്ലിക, വിവർത്തനരത്ന പ്രത്യേക ജൂറി പുരസ്‌കാരം ഡോ.റോസി തമ്പി എന്നിവർക്ക് മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു.അടൂർ ഗോപാലകൃഷ്ണൻ, ഡോ. ജോർജ്ജ് ഓണക്കൂർ, പ്രൊഫ. എ.ജി. ഒലീന, മുഹമ്മദ് റിയാസ്, വിന്ദുജാ മേനോൻ, ജി. മാധവദാസ് തുടങ്ങിയവർ സംസാരിച്ചു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ സ്വാഗതവും നിർവ്വാഹക സമിതി അംഗം റോബിൻ സേവ്യർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.