തിരുവനന്തപുരം: സംസ്ഥാനത്തെ 2000 ഹൈസ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലൂടെ വിന്യസിക്കുന്ന 9000 റോബോട്ടിക് കിറ്റുകളുടെ പ്രവർത്തനോദ്ഘാടന ചടങ്ങിനെത്തിയ മുഖ്യമന്ത്രിക്ക് ചിത്രം സമ്മാനിച്ച് ഒൻപതാം ക്ളാസുകാരൻ അബിൻ ബോഷി ചടങ്ങിൽ താരമായി.ചടങ്ങ് കഴിഞ്ഞിറങ്ങുന്ന മുഖ്യമന്ത്രിക്ക് അരികിലേക്കെത്തിയ അബിൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം സ്റ്റെൻസിൽ ആർട്ട് ചെയ്ത ചിത്രം സമ്മാനിക്കുകയായിരുന്നു. പോത്തൻകോട് എൽ.വി.എച്ച്.എസിലെ വിദ്യാർത്ഥിയായ അബിൻ കുഞ്ഞുനാൾ മുതൽ ചിത്രരചനയിൽ തത്പരനാണ്.രണ്ടു ദിവസം കൊണ്ടാണ് മുഖ്യമന്ത്രിയുടെ പടം വരച്ച് പൂർത്തിയാക്കിയത്. ചിത്രകാരനെ അഭിനന്ദിച്ച് സമ്മാനവുമായി മുഖ്യമന്ത്രി മടങ്ങി. 12 വർഷം കഴക്കൂട്ടം ഏരിയാ സെക്രട്ടറിയായിരുന്ന കാട്ടായിക്കോണം അരവിന്ദന്റെ പേരക്കുട്ടിയാണ് അബിൻ ബോഷി.അബിന് കൂട്ടായി തോന്നയ്ക്കൽ എ.ജെ കോളേജിൽ അറ്റൻഡറായ അച്ഛൻ ബോഷിയും അയിരൂപ്പാറ ഫാർമേഴ്സ് ബാങ്കിലെ ജീവനക്കാരിയായ അമ്മ ദീപയും സഹോദരി അമല ബോഷിയും ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |