തിരുവനന്തപുരം: ദേശീയ ബാലതരംഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ കലോത്സവമായ ഗാന്ധി സ്മൃതി ശലഭമേള നാളെ രാവിലെ 11ന് തൈക്കാട് ഗാന്ധിഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.ഗാന്ധി സ്മാരകനിധി ചെയർമാൻ എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.രമേശ് ചെന്നിത്തല,ടി.ശരത്ചന്ദ്രപ്രസാദ്,എസ്.സലാഹുദ്ദീൻ, ഡോ.എൻ.ഗോപാലകൃഷ്ണൻ,കുമാരി ശലഭ എന്നിവർ പങ്കെടുക്കും. 47 വ്യക്തിഗത ഇനങ്ങളിലും 11 ഗ്രൂപ്പ് ഇനങ്ങളിലുമായിട്ടാണ് കലോത്സവം സംഘടിപ്പിക്കും.മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുളള വിദ്യാർത്ഥികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |