SignIn
Kerala Kaumudi Online
Thursday, 19 September 2024 1.58 PM IST

സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി; വടക്കാഞ്ചേരി നഗരസഭ പുരസ്കാരം ഏറ്റുവാങ്ങി

Increase Font Size Decrease Font Size Print Page
1

വടക്കാഞ്ചേരി: സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫിയും നഗരസഭാ തൊഴിലുറപ്പ് പദ്ധതിയായ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും മികച്ച പ്രകടനത്തിനുള്ള സംസ്ഥാനത്തെ ഒന്നാമത്തെ നഗരസഭയ്ക്കുള്ള മഹാത്മ അയ്യങ്കാളി പുരസ്‌കാരവും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിൽ നിന്നും വടക്കാഞ്ചേരി നഗരസഭാ അധികൃതർ ഏറ്റുവാങ്ങി.

നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഒ.ആർ. ഷീല മോഹൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ആർ. അനൂപ് കിഷോർ, പി.ആർ അരവിന്ദാക്ഷൻ, സ്വപ്ന ശശി, സി.വി. മുഹമ്മദ് ബഷീർ, എ.എം. ജമീലാബി,​ കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി കെ.കെ. മനോജ്, നഗരസഭാ ജീവനക്കാർ എന്നിവരെല്ലാം ചേർന്നാണ് രണ്ട് പുരസ്‌കാരവും ഏറ്റുവാങ്ങിയത്.


40 ലക്ഷം രൂപയാണ് നഗരസഭയ്ക്ക് പുരസ്‌കാരമായി ലഭിച്ചത്. ഈ തുക നഗരസഭയുടെ ഉത്പാദന മേഖലകളിൽ വിനിയോഗിക്കും.

- പി.എൻ. സുരേന്ദ്രൻ (നഗരസഭാ ചെയർമാൻ)​

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.