തൃശൂർ : നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന 22 തൊഴിലാളി സംഘടനകളുടെ പൊതുവേദിയായ നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യ സമിതിയുടെ നേതൃത്വത്തിൽ 22ന് രാവിലെ 10ന് സാഹിത്യ അക്കാഡമി ഹാളിൽ സംസ്ഥാനതല അവകാശ പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സുപ്രീംകോടതിയുടെ നിർദ്ദേശം പോലും നടപ്പാക്കാൻ സർക്കാറുകൾ ശ്രദ്ധിക്കുന്നില്ല. നിർമ്മാണ രംഗത്തേക്കാവശ്യമായ വസ്തുക്കളുടെ ലഭ്യതക്കുറവും അമിതമായ വിലക്കയറ്റവും പ്രതിസന്ധി രൂക്ഷമാക്കിയതായി ഭാരവാഹികൾ പറഞ്ഞു. അവകാശ പ്രഖ്യാപന കൺവെൻഷൻ മുൻ എം.പി തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യും. ചെയർമാൻ കെ.കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ സനീഷ്കുമാർ ജോസഫ്, കെ.കെ.രമ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പത്രസമ്മേളനത്തിൽ ചെയർമാൻ കെ.കെ.ചന്ദ്രൻ, ജനറൽ കൺവീനർ വിശ്വ കല തങ്കപ്പൻ, ട്രഷറർ വി.വി.രാജേന്ദ്രൻ, വർക്കിംഗ് ചെയർമാൻ ടി.എൻ രാജൻ, പി.ജി.ബേബി, കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |