തൃശൂർ: നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തിനെതിരെ ഇടതും വലതും ദുഷ്പ്രചാരണം നടത്തുന്നത് തോൽവി മുന്നിൽ കണ്ടാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ. ഗുരുവായൂരിൽ പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് വിവാഹങ്ങൾ കാൻസൽ ചെയ്തെന്ന പ്രചാരണം ഇതിന്റെ ഭാഗമായിരുന്നു. ഒരു വിവാഹവും കാൻസൽ ചെയ്തില്ലെന്ന് ഗുരുവായൂർ ദേവസ്വം വ്യക്തമാക്കിയിട്ടും ദുഷ്പ്രചാരണം തുടരുകയായിരുന്നു. പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യം വിവാഹത്തിന് ഉണ്ടായതിൽ വിവാഹം നടത്തിയവർ അതീവ സന്തോഷം പങ്കുവയ്ക്കുമ്പോഴാണ് ഈ കുപ്രചാരണം. ഭക്തരുടെ ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കാനാണ് പ്രധാനമന്ത്രി വളരെ വേഗത്തിൽ ക്ഷേത്ര ദർശനവും വിവാഹച്ചടങ്ങും പൂർത്തിയാക്കി മടങ്ങിയതെന്നും അനീഷ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |