ചാലക്കുടി: നഗരസഭയുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർക്കറ്റ് റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് പ്രതീകാത്മക സമരം നടത്തി. മാർക്കറ്റിലെ റോഡിലെ കോൺക്രീറ്റ് ഇളകി കമ്പികളെല്ലാം പുറത്തുവന്ന അവസ്ഥയിലായി. പലവട്ടം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. നവീകരണത്തിന് മാറ്റി വച്ച 30 ലക്ഷം രൂപ ചെയർമാന്റെ അറിവോടെ വക മാറ്റി ചെലവ് ചെയ്തു. എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.എസ്.അശോകൻ പ്രതീകാത്മക സമരം ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ ലീഡർ സി.എസ്.സുരേഷ് അദ്ധ്യക്ഷനായി. കെ.ഐ.അജിതൻ, അനിൽ കദളിക്കാടൻ, വി.പി.ഷാജഹാൻ, കെ.ടി.വാസു, ബീന ഡേവീസ്, കെ.പ്രകാശ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |