തൃശൂർ : ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്ര നാളെ രാവിലെ 10ന് തൃശൂരിലെത്തും. പാലസ് മൈതാനത്ത് നിന്ന് വാഹനങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ നേതാക്കളെ സ്വീകരിക്കും. തേക്കിൻകാട് മൈതാനിയിൽ പൊതു സമ്മേളനം നടക്കും. 2.30ന് ചാവക്കാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപവും 5.30ന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ മൈതാനത്തും സമ്മേളനം നടക്കും. 13ന് വൈകിട്ട് 4ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സമാപിക്കും. 5 ലക്ഷം വ്യാപാരികൾ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിക്കും. അന്ന് സംസ്ഥാന വ്യാപകമായി കടകൾ അടച്ചിടുമെന്ന് ഏകോപന സമിതി ജില്ലാ സെക്രട്ടറി വി.ടി.ജോർജ്, ഭാരവാഹികളായ ജോഷി തേറാട്ടിൽ, ബിജു എടക്കളത്തൂർ, സെബാസ്റ്റ്യൻ മഞ്ഞളി, എ.ആർ.രഘു എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |