തൃശൂർ: ട്രാൻസ്ജെൻഡർ ഫെസ്റ്റ് 'വർണ്ണപ്പകിട്ട്' വിജയിപ്പിക്കാൻ തൃശൂരിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. 17, 18, 19 തിയതികളിലാണ് ഫെസ്റ്റ്. മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷയായി. ആയിരത്തോളം ട്രാൻസ്ജെൻഡറുകൾ പങ്കെടുക്കും. പങ്കെടുക്കുന്ന എല്ലാ ട്രാൻസ് പ്രതിഭകൾക്കും ക്യാഷ് അവാർഡും മൊമന്റോയും സമ്മാനിക്കും. വിദ്യാർത്ഥി കോർണറിൽ നിന്നും ആരംഭിച്ച് തെക്കേഗോപുര നടയിൽ അവസാനിക്കുന്ന ഘോഷയാത്രയുണ്ടാകും. സൗജന്യ താമസസൗകര്യവും ആഹാരവും യാത്രാനുകൂല്യങ്ങളും നൽകും. ടൗൺ ഹാൾ, എഴുത്തച്ഛൻ ഹാൾ എന്നിവിടങ്ങളാകും വേദികൾ. പ്രതിഭകൾ തയ്യാറാക്കുന്ന രചനകൾ, വിവിധ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായി പ്രത്യേക സ്റ്റാളുണ്ടാകും. കളക്ടർ വി.ആർ.കൃഷ്ണതേജ, ഡെപ്യൂട്ടി മേയർ എം.എൽ.റോസി, സബ് കളക്ടർ മുഹമ്മദ് ഷഫീഖ്, കെ.ടി.അഷറഫ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |