SignIn
Kerala Kaumudi Online
Saturday, 09 November 2024 7.13 AM IST

പ്രേക്ഷക മനസുകളിൽ ഇടം തേടി പാരിജാതയും കോർണറും

Increase Font Size Decrease Font Size Print Page
1

പാരിജാത: സ്ത്രീസ്വാതന്ത്ര്യത്തിന്റെനേർക്കാഴ്ച
തൃശൂർ: മഹാഭാരതത്തിലെ പാരിജാതം എന്ന കഥാസന്ദർഭത്തെ ആസ്പദമാക്കി കെ.വൈ. നാരായണസ്വാമിയുടെ രചനയിൽ ബി. ജയശ്രീ ഒരുക്കിയ നാടകമാണ് പാരിജാത. മറ്റുനാടകശൈലികളിൽ നിന്ന് വ്യത്യസ്തമായി നൃത്തവും സംഗീതവും ഇഴകലർന്ന പാരിജാത, വടക്ക് കർണാടകയിലെ ഏറ്റവും ശ്രദ്ധേയമായ സന്നട എന്ന കലാരൂപത്തിന്റെ ശൈലിയിലാണ്. കർണാടകയിൽ നാടകരൂപേണ അവതരിപ്പിക്കുന്ന ശ്രീകൃഷ്ണ പാരിജാതവും ആസാമിൽ ശാസ്ത്രീയമായി അവതരിപ്പിക്കുന്ന പാരിജാതഹരണും സമന്വയിപ്പിച്ച്‌ നൂതനരീതിയിലാണ്‌ നാടകാവിഷ്കരണം.


അരികുവത്കരിക്കപ്പെട്ടവരുടെ കോർണർ

പോൾ സക്കറിയയുടെ 'തേൻ' എന്ന ചെറുകഥയും വിജയരാജ മല്ലികയുടെ ആത്മകഥയായ 'മല്ലികാവസന്ത'വും പൊറാട്ടുനാടകവും പ്രേരണയാക്കി വരുൺ മാധവൻ ഒരുക്കിയ മലയാള നാടകമാണ് കോർണർ. ട്രാൻസ്‌ജെൻഡ‌ർ വ്യക്തികളോടുള്ള സമൂഹത്തിന്റെ മനോഭാവം ഇതിൽ പറയുന്നു. സ്വന്തം സ്വത്വത്തിൽ നിൽക്കുന്നതിന്‌ സമൂഹം അവർക്കെതിരെ സ്വീകരിക്കുന്ന നിലപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. കലാകാരനായ മണ്ണൂർ ചന്ദ്രന്റെ സഹായത്തോടെ പൊറാട്ടുനാടകത്തിന്റെ സാദ്ധ്യതയും നാടകം പരീക്ഷിക്കുന്നുണ്ട്.

വനിതാ നാടകപ്രവർത്തകരുടെ ഉന്നമനം ലക്ഷ്യമിട്ട് നാടകോത്സവം

തൃശൂർ: അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി കിലയിൽ നടക്കുന്ന വനിതാ നാടകശിൽപ്പശാലയിൽ അനുരാധ കപൂർ വനിതാ നാടക പ്രവർത്തകർക്ക്പ രിശീലനം നൽകി. വ്യക്തികളുടെ മാനസികവും ശാരീരികവുമായ തയ്യാറെടുപ്പ്‌ ലക്ഷ്യമിട്ടുള്ള വിവിധ വ്യായാമരീതികളാണ് ശിൽപ്പശാലയിൽ നടത്തിയത്. അഭിനേതാക്കൾക്ക് ആഴത്തിലുള്ള ശ്വസനപ്രക്രിയകൾ പരിശീലിപ്പിച്ചു. അതുവഴി അവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുകയും മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുകയുംചെയ്യുക എന്നതായിരുന്നുലക്ഷ്യം.


ജനമനസുകളിൽ ഗസൽമഴ പെയ്യിച്ച് റാസയും ബീഗവും

ഗസലീണത്തിൽ നനഞ്ഞ് അന്താരാഷ്ട്ര നാടകോത്സവ വേദി. സംഗീതലോകത്തെ യുവഗായകരായ റാസയുടെയും ബീഗത്തിന്റെയും മാസ്മരിക സംഗീതപ്രകടനത്തിനാണ് നാടകോത്സവവേദി സാക്ഷ്യം വഹിച്ചത്. ഇറ്റ്‌ഫോക്‌ സങ്കടിപ്പിച്ച 'ഗസലിണകൾ' എന്നപരിപാടിയിലാണ് റാസബീഗം കൂട്ടുകെട്ടിന്റെ അതിമനോഹരമായ സംഗീതനിശ അരങ്ങേറിയത്. പഴയകാല ഹിന്ദി, മലയാളം സിനിമാഗാനങ്ങൾ, ഗസലുകൾ, ഉറുദുഗാനങ്ങൾ തുടങ്ങിയവയാണ് പാടിയത്.

സമൂഹം നേരിടേണ്ടിവരുന്ന അപകടകരമായ വെല്ലുവിളികൾ ദുർബലമായ ജനാധിപത്യവ്യവസ്ഥ കൊണ്ടാണ്. നാടകങ്ങൾക്ക് ജനാധിപത്യത്തെ സംരക്ഷിക്കുന്നതിൽ വലിയൊരുപങ്കുണ്ട്. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ നാടകവേദികൾ ഒരു സുപ്രധാനഘടകമായിരുന്നു.

- എം.കെ. റെയ്‌ന, നാടക സംവിധായകൻ

അധികാരത്തിനു മുന്നിൽ സത്യം ഉറക്കെവിളിച്ചു പറയാനുള്ള മാദ്ധ്യമമാണ്‌ നാടകം. നാടകവേദികളെ സജീവമാക്കുന്നത് മനുഷ്യരുടെ ഒത്തുചേരലും ഒരുമയുമായതിനാൽ അത് അനിവാര്യമാണ്.

- പ്രളയൻ, തിരക്കഥാകൃത്ത്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.