SignIn
Kerala Kaumudi Online
Saturday, 09 November 2024 6.15 AM IST

‘ജീവിത ചിന്തകൾ’ പ്രകാശിതമായി

Increase Font Size Decrease Font Size Print Page
alappat

തൃശൂർ : ഫാ. ഡോ. ഫ്രാൻസിസ്‌ ആലപ്പാട്ടിന്റെ 42–-ാമത്‌ പുസ്‌തകം ‘ജീവിത ചിന്തകൾ’ പ്രകാശനം ചെയ്‌തു. നടൻ ടി. ജി.രവി, സാഹിത്യ അക്കാഡമി വൈസ്‌ പ്രസിഡന്റ്‌ അശോകൻ ചരുവിലിന്‌ നൽകി പ്രകാശനം ചെയ്തു

ദൂരദർശൻ തൃശൂർ കേന്ദ്രം മുൻ ഡയറക്ടർ ടി. ടി പ്രഭാകരൻ അദ്ധ്യക്ഷനായി. പാറമേക്കാവ്‌ ദേവസ്വം പ്രസിഡന്റ്‌ ഡോ. എം.ബാലഗോപാൽ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ്‌ ഡോ. ടി. എ.സുന്ദർമേനോൻ, ജൂബിലി മിഷൻ മെഡിക്കൽ കോളേജ്‌ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ, ഡോ. കെ പ്രവീൺലാൽ, ജോസ്‌ ആലൂക്കാസ്‌, ഫാ. ഫ്രാൻസിസ്‌ പള്ളിക്കുന്നത്ത്‌, ഫാ. ഫ്രാൻസിസ്‌ ആലപ്പാട്ട്‌ എന്നിവർ സംസാരിച്ചു. മുഖംമൂടികൾ, കലികാലം, തുരപ്പന്മാർ, മരണാനന്തരം, സ്‌റ്റാൻ സ്വാമി എന്ന പ്രകാശഗോപുരം തുടങ്ങി 20 അദ്ധ്യായങ്ങളുമായുള്ള പുസ്‌തകത്തിന്റെ ആവതാരിക എഴുതിയിരിക്കുന്നത്‌ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ്‌. ആശുപത്രിയിലെ ചികിത്സയ്ക്കിടെ എഴുതിയ പുസ്‌തകമാണ്‌ പ്രകാശനം ചെയ്‌തത്‌.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, ALAPPAT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.