പുത്തൻചിറ: പുത്തൻചിറ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വിവർത്തന സാഹിത്യകാരനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ഇ.കെ. ദിവാകരൻ പോറ്റിയെ അനുസ്മരിച്ചു. പുത്തൻചിറ വടക്കുംമുറി എൻ.എസ്.എസ് ഹാളിൽ നടന്ന അനുസ്മരണം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി.കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ഡോ. രാജ ഹരിപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, ഖാദർ പട്ടേപ്പാടം, രമ രാഘവൻ, എ.എൻ. രേണുക, പത്മിനി ഗോപിനാഥ്, എം.പി. സുധാകരൻ, എ.കെ. ദേവരാജൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |