ചാലക്കുടി: ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ ബിൽ ( 2024), യുക്തിചിന്ത പ്രോത്സാഹന ബിൽ എന്നീ രണ്ടു സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച് ബെന്നി ബഹനാൻ എം.പി. ഓട്ടിസം രോഗം തിരിച്ചറിയാൻ ഉചിതമായ മാർഗനിർദേശങ്ങൾക്കായി സംവിധാനം സൃഷ്ടിക്കുക, ഓട്ടിസം ബാധിതർക്കുള്ള പ്രാഥമിക ഇടപെടൽ, ചികിത്സ, പിന്തുണ എന്നിവ ഉറപ്പുവരുത്തുക, കുടുംബങ്ങൾക്കും സംരക്ഷിതർക്കും വേണ്ടിയുള്ള സഹായ പദ്ധതികൾ തുടങ്ങിയവയാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ ബില്ലിലുള്ളത്. അമിത രീതിയിലുള്ള അന്ധവിശ്വാസങ്ങൾക്കെതിരെ യുക്തിസഹവും വിമർശനാത്മക ചിന്ത വളർത്തുക, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുക, യുക്തിയും ബൗദ്ധിക വ്യവഹാരവും വളർത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് രണ്ടാമത്തെ ബിൽ ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |