അയ്യന്തോൾ: കേരളത്തിന്റെ എക്കാലവും അഭിമാനമായ വിദ്യാഭ്യാസരംഗത്തെ തകർക്കുന്ന തരത്തിലേക്ക് സംസ്ഥാന സർക്കാർ മാറിയെന്ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ. സംയുക്ത അദ്ധ്യാപക സമിതി നേതാക്കൾ ജില്ലാ വിദ്യാഭ്യാസ ഡയറകടർ ഓഫീസിന് മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അശാസ്ത്രീയ അക്കാഡമിക് കലണ്ടർ പിൻവലിക്കുക, ഹൈസ്‌കൂൾ ഹയർ സെക്കൻഡറി ഏകീകരണ നടപടികൾ അവസാനിപ്പിക്കുക, പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങൾ തിരുത്തുക , ക്ഷാമബത്ത, ശമ്പള പരിഷ്‌കരണ കുടിശികകൾ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസമരം. കെ.പി.എസ്.ടി.എ, സംസ്ഥാന ട്രഷറർ പി.സി. പത്മനാഭൻ അദ്ധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് മുഖ്യപ്രഭാഷണം നടത്തി. എ.എച്ച്.എസ്.ടി.എ സംസ്ഥാന ട്രഷറർ കെ.എ. വർഗീസ്, ജില്ലാ പ്രസിഡന്റ് എ.എം. അനന്തകൃഷ്ണൻ, എം.എ. ജയ്‌സൺ, സാദിഖ് റഷീദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |