പാവറട്ടി: എളവള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സോപ്പ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. പ്രകൃതിദത്ത ചേരുവകൾ ചേർത്തുകൊണ്ടുള്ള സോപ്പാണ് വിദ്യാർത്ഥികൾ നിർമ്മിക്കുന്നത്. കറ്റാർവാഴ, തുളസി തുടങ്ങിയ ആയുർവേദ സസ്യങ്ങൾ ഉൾപ്പെടുത്തി നാടൻ വെളിച്ചെണ്ണയിലാണ് നിർമ്മാണം. പരസ്യങ്ങളുടെ പിൻബലമോ രാസവസ്തുക്കളുടെ ഉപയോഗമോ ഇല്ലാതെ തികച്ചും പ്രകൃതി ദത്തമായി നിർമിക്കുന്ന സോപ്പുകൾ മിതമായ വിലയിൽ വിറ്റുകൊണ്ട് സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ നടത്തുക എന്നുള്ളതാണ് ലക്ഷ്യം. പ്രധാന അദ്ധ്യാപിക എൻ.കെ.സുധ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ സി.ജെ.ലൗലി, കെ.എസ്.രമ്യ, സി.എസ്.സിബി, വിദ്യാർത്ഥികളായ ഷൈൻ ദേവ്, അമിത് കൃഷ്ണ, ആര്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |