
ചേർപ്പ്: ദാരുശില്പ പണിശാലയിൽനിന്ന് മുരളി കിഴക്കൂട്ട് ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ചേർപ്പ് പഞ്ചായത്ത് 19-ാം വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായാണ് മുരളി മത്സരരംഗത്ത് ഇറങ്ങുന്നത്. നിലവിൽ ബി.ജെ.പി ചേർപ്പ് ഏരിയ വൈസ് പ്രസിഡന്റാണ്. ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നാടിൻ്റെ സമഗ്ര പുരോഗതിയും അനിവാര്യമായ വികസന പ്രവർത്തനങ്ങളുമാണ് പ്രചാരണ വാക്യം. തൃശൂർ പുലിക്കളിയിൽ വിവിധ സംഘങ്ങളിലെ പുലിവേഷങ്ങൾക്ക് മെയ്യെഴുത്ത് നടത്തിയും ശ്രദ്ധേയനാണ് ഇദ്ദേഹം. ഒഴിവുസമയങ്ങളിൽ ഉപജീവന മാർഗം കൈവിടാതെയാണ് വാർഡിൽ പ്രവർത്തകർക്കൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്. ചേർപ്പ് കിഴക്കൂട്ട് പരേതരായ കുമാരന്റെയും തങ്കമണിയുടെയും മകനാണ് മുരളി. ഭാര്യ:സൂര്യ മക്കൾ: പവൻ കൃഷ്ണ, നിവിൻ കൃഷ്ണ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |