അങ്കമാലി: ആരോഗ്യ സംസ്കാരത്തിനും മാനവികതയ്ക്കുമൊരു പുതു വഴിത്താര തീർത്തുകൊണ്ടാണ് അങ്കമാലിയിൽ ഉത്സവമാക്കി മാറ്റിയ ജീവധാര ഫൗണ്ടേഷന്റെ മാരത്തൺ 2K26 രണ്ടാം എഡിഷൻ ഇന്ന് നടക്കും. അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി ക്യാമ്പസിൽ രാവിലെ 5ന് ഫ്ലാഗ് ഓഫ് ചെയ്യും.
21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ റൺ, 5 കിലോമീറ്റർ ഫാമിലി റൺ/ ഫൺ റൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. 5 കിലോമീറ്റർ ഫാമിലി റണ്ണിൽ കുടുംബങ്ങൾക്കും ഒന്നിച്ച് പങ്കെടുക്കാം. കൂടാതെ സമൂഹത്തിൽ വലിയ ഭീഷണി സൃഷ്ടിക്കുന്ന ലഹരി വ്യാപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി ചൂസ് മൈൽസ്, നോട്ട് ഡ്രഗ്സ് എന്ന സന്ദേശവും ഉയർത്തിപ്പിടിക്കുന്നു. കുടുംബപങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 5 കിലോമീറ്റർ ഫാമിലി റൺ പൂർത്തിയാക്കുന്നവരിൽ നിന്ന് പത്ത് പേർക്ക് 1000 രൂപയുടെ പ്രോത്സാഹന സമ്മാനവും നൽകുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഡയാലിസിസ് രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സാസഹായം നൽകുക എന്നതാണ് ജീവധാര ഫൗണ്ടേഷൻ അങ്കമാലി മാരത്തോൺ 2026 ലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ജീവധാരയുടെ അംഗീകൃത കൂപ്പൺ സംവിധാനത്തിലൂടെ 20 ആശുപത്രികളുമായുള്ള ധാരണയിൽ 48,000ത്തിലധികം സൗജന്യ ഡയാലിസിസ് സെഷനുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ജീവധാര ഫൗണ്ടേഷൻ ചെയർമാൻ സാജു ചാക്കോ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |