അനുമോദിച്ചു

Thursday 07 May 2026 12:00 AM IST
എൻ എം എം എസ് മത്സര പരീക്ഷയിൽ ഉന്നത വിജയം നേടിയ ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്‌ക്കൂൾ എട്ടാ ക്ലാസ് വിദ്യാർത്ഥി ആൽവിൻ മനോജിനെ പിടിഎ പ്രസിഡന്റ് ജോസ് വാവേലി ഉപഹാരവും പ്രധാന അധ്യാപകൻ ജോഷി പോൾ പൂചെണ്ടും നൽകി അനമോദിക്കുന്നു

അന്തിക്കാട്: എൻ.എം.എം.എസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി ആൽവിൻ മനോജിനെ അദ്ധ്യാപകരും പി.ടി.എയും ചേർന്ന് മണലൂരിലെ വീട്ടിലെത്തി അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് ജോസ് വാവേലി ഉപഹാരവും പ്രധാന അദ്ധ്യാപകൻ ജോഷി പോൾ പൂച്ചെണ്ടും നൽകിയാണ് അനുമോദിച്ചത്. അദ്ധ്യാപകരായ വിജയ ഫിലിപ്പ്, ഡാലി ഡേവിസ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. മണലൂർ ചിറമ്മൽ വീട്ടിൽ മനോജിന്റെയും ജനറ്റിന്റെയും രണ്ടാമത്തെ മകനായ ആൽവിൻ കഴിഞ്ഞ വർഷം യു.എസ്.എസ് കരസ്ഥമാക്കിയിരുന്നു.