നിർഭയം പൊരുതിയ മനുഷ്യസ്‌നേഹി

Wednesday 13 May 2026 12:13 AM IST

തൃശൂർ: ഡോ.സുകുമാർ അഴീക്കോട്, നീതിക്കായി നിർഭയം പൊരുതിയ മനുഷ്യ സ്‌നേഹിയാണെന്ന് അഡ്വ. കെ. രാജൻ. സുകുമാർ അഴീക്കോട് ജന്മശതാബ്ദിയോട് അനുബന്ധിച്ച് നടത്തറ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എരവിമംഗലം സ്മാരകത്തിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയുറച്ച ഗാന്ധിയൻ, ദാർശനികൻ, സാംസ്‌കാരിക വിമർശകൻ, വാഗ്മി എന്നീ നിലകളിലെല്ലാം മായാത്ത മുദ്രകൾ പതിപ്പിച്ച പ്രതിഭാശാലിയാണെന്നും കൂട്ടിച്ചേർത്തു. സി. ജോബി ജോസ് അദ്ധ്യക്ഷനായി. ജയരാജ് വാര്യർ,എം. പീതാംബരൻ മാസ്റ്റർ, വിജേഷ് എടക്കുന്നി, പി.ഐ. സുരേഷ് ബാബു, കെ.എസ്. സുനിൽകുമാർ,പി.കെ. അഭിലാഷ് എന്നിവർ സംസാരിച്ചു.